ബംഗാളിലെ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമാവകാശം നല്‍കി മമത സര്‍ക്കാർ
കൊൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ പിടിക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ബംഗാളിലെ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമാവകാശം നല്‍കി മമത സര്‍ക്കാർ. നിബന്ധനകളൊന്നുമില്ലാതെയുള്ള പട്ടയം ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു.

രാജ്യത്തെ പൗരന്മാരാണെന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശമെന്ന് പ്രഖ്യാപിച്ച മമത അഭയാർത്ഥികളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു - ഒരു വര്‍ഷം മുമ്പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ജാദവ്പൂരില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന 1980കള്‍ മുതല്‍ അഭയാര്‍ഥികളുടെ അവകാശത്തിനായി താന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് അവകാശപ്പെട്ട മമത ഇതൊന്നുമറിയാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പിന്നാക്ക സമുദായങ്ങളെ പറ്റിക്കുകയാണെന്നും ബിജെപിയെ വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter