ഇസ്രായേലുമായി നയതന്ത്ര ബന്ധം: അറബ് രാജ്യങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തുർക്കി
. റിയാദ്: ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിച്ച അറബ് രാജ്യങ്ങൾക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍ രംഗത്ത്. ചില ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാവുന്ന നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ തുര്‍ക്കി ജനറല്‍ അസംബ്ലിയില്‍ കുറ്റപ്പെടുത്തി. <> 'ഇന്നലെ ഈ രാജ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് നാം മറക്കരുത്. നാളെ ഉണ്ടാവുമോ എന്നും ഉറപ്പില്ല, എന്നാല്‍ അള്ളാഹുവിന്റെ സമ്മതത്തോടെ നമ്മുടെ പതാക മേഖലയില്‍ എല്ലായ്‌പ്പോഴും പാറിപ്പറക്കും,' ഉര്‍ദുഗാന്‍ വ്യക്തമാക്കി. അതേസമയം തുർക്കിയുടെ പരാമർശത്തിനെതിരെ സൗദി അറേബ്യ രംഗത്തെത്തി. തുര്‍ക്കിയില്‍ നിന്നുള്ള എല്ലാ കയറ്റുമതിയും, നിക്ഷേപവും നിരോധിക്കണമെന്നാണ് സൗദി അറേബ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി അല്‍ അജ്‌ലാന്‍ ട്വീറ്റു ചെയ്തു. 'നമ്മുടെ നേതൃത്വത്തിനും നമ്മുടെ രാജ്യത്തിനും പൗരന്‍മാര്‍ക്കും എതിരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ ശത്രുതയ്ക്കുള്ള മറുപടിയായി ഇറക്കുമതി, ടൂറിസം, നിക്ഷേപം തുടങ്ങി എല്ലാ തലങ്ങളിലും ബഹിഷ്‌കരണം നടത്തേണ്ടത് എല്ലാ സൗദി വ്യാപാരികളുടെയും ഉപഭോക്താവിന്റെയും ഉത്തരവാദിത്തമാണ്,' അല്‍ അജ്‌ലാന്‍ ട്വീറ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തിനു ശേഷമാണ് സൗദി-തുര്‍ക്കി അസ്വാരസ്യം വീണ്ടും രൂക്ഷമായത്. ഖഷോഗ്ജിയുടെ കൊലപാതകക്കേസില്‍ സൗദി പൗരന്‍മാരായ ആറു പ്രതികള്‍ക്കെതിരെ തുര്‍ക്കി ഈ ആഴ്ച കുറ്റം ചുമത്തിയിരുന്നു. ഇരുപത് സൗദി പൗരന്‍മാര്‍ക്കെതിരെ ഇസ്താബൂള്‍ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. എന്നാല്‍ ഇവരാരും തന്നെ തുര്‍ക്കിയില്‍ ഇല്ല. ഇവരെ നേരിട്ട് ഹാജരാക്കാതെയാണ് വിചാരണ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter