സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ താലിബാൻ നേതാക്കൾ ദോഹയിൽ
കാബൂൾ: അഫ്ഗാൻ സർക്കാറുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ താലിബാൻ നേതാക്കൾ ദോഹയിൽ എത്തിയതായി താലിബാൻ വക്താവ് അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയുമായി താലിബാൻ ഒപ്പിട്ട കരാർ പൂർണ്ണ വിജയത്തിൽ എത്തണമെങ്കിൽ സർക്കാറുമായുള്ള സമാധാന കരാർ നിലവിൽ വരേണ്ടതുണ്ടെന്ന് പറഞ്ഞ് ഭരണകൂടം രംഗത്തെത്തിയിരുന്നു.

താലിബാനുമായി നേരിട്ട് ചർച്ചകൾ നടത്താൻ സർക്കാർ സന്നദ്ധമാണെന്ന് കാബൂൾ ഹൈ കൗൺസിൽ ഫോർ നാഷണൽ റികൺസിലേഷൻ വക്താവ് ഫറയ്ദൂൻ ക്വാസൂൻ വ്യക്തമാക്കി. "തടവുകാരെ വിട്ടയക്കുന്ന നടപടികൾ അവസാനിച്ചിരിക്കുകയാണ്. അതിനാൽ ചർച്ചകൾ വൈകിപ്പിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ല, എന്നാൽ ഇപ്പോഴും താലിബാൻ ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധമായിട്ടില്ല" അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയുമായി നടത്തിയ കരാർ വരെ സർക്കാറുമായി നേരിട്ട് ചർച്ച നടത്താൻ താലിബാൻ തയ്യാറായിരുന്നില്ല. അതേസമയം സർക്കാറും താലിബാനും തമ്മിൽ അഫ്ഗാനിസ്ഥാൻ പ്രധാന ഭാവിയെ സംബന്ധിച്ച് ചർച്ച നടത്തേണ്ടതുണ്ടെന്ന അമേരിക്കയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഇരുപക്ഷവും ചർച്ചക്കായി ഒത്തുകൂടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter