പ്രതിഷേധങ്ങൾ ഫലം കണ്ടു: ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. വൈദ്യ പരിശോധനകള്‍ക്കായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേയ്ക്കാണ് അദ്ദേഹത്തെ മാറ്റിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ കഴിഞ്ഞ ഡിസംബർ 23 ന് ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ യു.പി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് വരികയും ആസാദിനെ എയിംസിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആസാദിനെ തിരികെ ജയിലിലേക്ക് തന്നെ മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്. രക്തം മാറ്റണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നിർദേശിച്ചിരുന്നെങ്കിലും പോലീസ് അതിന് അനുമതി നൽകാതെ തിരികെ കൊണ്ട് പോവുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter