ജമ്മു കശ്​മീരിലെ ഡി.വൈ.എസ്​.പിക്കെതിരെ ഒടുവിൽ യു.എ.പി.എ
ന്യൂഡല്‍ഹി: ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്​മീരിലെ ഡി.വൈ.എസ്​.പിക്കും അഞ്ചുപേര്‍ക്കുമെതിരെ മാസങ്ങള്‍ക്ക്​ ശേഷം യു.എ.പി.എ ചുമത്തി എന്‍.ഐ.എ കുറ്റ​പത്രം സമര്‍പ്പിച്ചു. നേരത്തേ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാവാത്ത അന്വേഷണ സംഘത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി ദാവീന്ദര്‍ സിങ്ങിന് ഡല്‍ഹി കോടതി​ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം ശക്തമായ വിമർശനമാണ് ഉയർന്നിരുന്നത്.

മുന്‍ ഡി.വൈ.എസ്​.പി ​ദേവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായ രണ്ടു ഹിസ്​ബുല്‍ ഭീകരരായ നവീദ്​ മുസ്​താഗ്​, റാഫി അഹമ്മദ്​, നിയമവിദ്യാര്‍ഥി ഇര്‍ഫാന്‍ ഷാഫി മിര്‍, മറ്റു രണ്ടു പ്രതികളായ തന്‍വീര്‍ അഹമദ്​ വാനി, സദീദ്​ ഇര്‍ഫാന്‍ എന്നിവര്‍ക്കെതിരെയാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​.

യു.എ.പി.എ, ആയുധം കൈവശം വെക്കല്‍, സ്​ഫോടക വസ്​തു സൂക്ഷിക്കല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​. ജനുവരിയില്‍ ശ്രീനഗര്‍ -ജമ്മു​ ദേശീയപാതയില്‍ ദേവീന്ദര്‍ സിങ്ങിനെ രണ്ട്​ ഭീകരര്‍ക്കൊപ്പം പിടികൂടുകയായിരുന്നു. തീവ്രവാദികള്‍ക്കൊപ്പം ദേവീന്ദര്‍ സിങ് സഞ്ചരിച്ച കാറില്‍നിന്ന്​ അഞ്ച്​ ഗ്രനേഡുകളും വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട്​ എ.കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.

പാർലമെന്റ് ആക്രമണ കേസിലെ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു ഇയാളാണ് തന്നെ കുടുക്കിയതെന്ന് നിരവധി തവണ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നെങ്കിലും ഉദ്യോഗസ്ഥർ അവ ഗൗനിച്ചിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter