ചൈനയില്‍ തടവിലുള്ള മുസ്‌ലിംകളെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ

ഭീകരവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ചൈനയില്‍ തടവിലിട്ട വെയ്ഗര്‍ മുസ്ലിംകളെ മോചിപ്പിക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. സിന്‍ജിയാങ് പ്രവിശ്യയിലെ ഉവെയ്ഗര്‍ മുസ്ലിം വിഭാഗക്കാരെയാണ് രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസ ക്യാംപുകള്‍ എന്ന പേരില്‍ ചൈനീസ് ഭരണകൂടം തടവിലാക്കിയിട്ടുള്ളത്. പതിനായിരക്കണക്കിന് വെയ്ഗൂര്‍ മുസ്ലിം വിഭാഗക്കാര്‍ ഇത്തരത്തില്‍ തടവില്‍ കഴിയുന്നതായാണ് കണക്കാക്കുന്നതെന്ന് വംശീയ വിവേചനത്തിനെതിരായ യുഎന്‍ സമിതി അറിയിച്ചു.

പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് വൈഗൂര്‍ വിഭാഗക്കാരെ ഒറ്റപ്പെടുത്തുന്നതായുള്ള നിരവധി റിപോര്‍ട്ടുകള്‍ ലഭിച്ചതായി യുഎന്‍ സമിതി അംഗമായ ഗെമക്ഡഗല്‍ അറിയിച്ചു. ഭീകരവാദവും മതതീവ്രവാദവും തടയാനുള്ള കരുതല്‍ നടപടിയെന്ന പേരിലാണ് വിചാരണയോ, കുറ്റപത്രമോ ഇല്ലാതെ ആളുകളെ തടവില്‍ പാര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.എന്‍ റിപ്പോര്‍ട്ട് ചൈന നിഷേധിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് സ്വയം പരിവര്‍ത്തനത്തിന് സാധ്യമാക്കുന്ന തരത്തിലുള്ള അവധിക്കാല വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവുമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കുന്നതെന്നായിരുന്നു ചൈനയുടെ ന്യായീകരണം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter