പള്ളികൾ തുറക്കുമ്പോൾ അതീവ ജാഗ്രത പുലർത്താൻ എസ്എംഎഫിന്റെ ആഹ്വാനം
ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടക്കമുള്ള സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിച്ചും മത നേതാക്കന്മാർ മുന്നോട്ട് വെച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചും കർശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സ്വാഗതം ചെയ്തു.

മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വം വർധിക്കുകയാണെന്നും ആരോഗ്യസംരക്ഷണ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലർത്തണമെന്നും എസ്എംഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

കഴുകി ഉണക്കാവുന്ന മുസ്വല്ലകളാണ് കൊണ്ടുവരിക, പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും സോപ്പുപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക, വുളൂഅ് വീട്ടിൽ നിന്ന് നിർവഹിക്കുക, കുട്ടികൾ, വൃദ്ധർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പള്ളിയിൽ വരാതെ സഹകരിക്കുക, സാധാരണ ജമാഅത്തിന് 15 മിനിറ്റ് മുമ്പും ജുമുഅക്ക് 20 മിനിറ്റ് മുമ്പും മാത്രം പള്ളി തുറക്കുക, ശേഷം ബാക്കി സമയങ്ങൾ അടച്ചിടുക എന്നിവയാണ് സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter