ഇവിടെ മനുഷ്യനെക്കാള്‍ വില പശുവിനാണ്!
കേട്ടുകേള്‍വിയില്ലാത്ത വിചിത്ര കഥകളായിരുന്നില്ല രണ്ട് ചിത്രങ്ങള്‍ പറഞ്ഞത്. സമകാലീന ഇന്ത്യയുടെ മുഖമായിരുന്നു അവ. പശു ദേശീയ വിഷയമാക്കി വികാരദേശീയതയിലൂടെ അതിദേശീയത വളര്‍ത്തുന്ന തീവ്ര ഹൈന്ദവവാദത്തിന്റെ പ്രതിഫലനങ്ങളായിരുന്നു പശുക്കള്‍ക്കായി ആംബുലന്‍സ് സേവനവും പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാതെ കിലോമീറ്ററുകളോളം അച്ഛന്‍ മകന്റെ മൃതദേഹവും ചുമന്ന് കൊണ്ടുപോയതുമായ രണ്ടു വാര്‍ത്തകള്‍.
ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഉറ്റവരുടെ മൃതദേഹങ്ങള്‍ തോളിലേറ്റി പാവം മനുഷ്യര്‍ നടക്കുന്ന കാഴ്ചകള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ടതല്ല. മാതാവിന്റെ മൃതദേഹവുമായി കിലോമീറ്ററുകളോളം ചുമന്നുനടന്ന ജവാന്റെ ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിക്കാത്തതിലും പാര്‍ലമെന്റുകള്‍ പ്രക്ഷുബ്ധമാവാത്തതിലും ശങ്കയുമില്ല. ഏറ്റവും ഒടുവിലത്തെ കാലിന് വേദനയുമായി നടക്കാന്‍ വയ്യാതിരുന്ന 15 കാരന്‍ മകന്‍ പുഷ്‌പേന്ദ്രനെയും തോളിലേറ്റി 7 കിലോമീറ്റര്‍ നടന്ന് അച്ഛന്‍ ഉറയ് വീര്‍ ആസ്പത്രിയിലെത്തിയപ്പോള്‍ മതിയായ ചികിത്സ നല്‍കാന്‍ ആസ്പത്രി അധികൃതര്‍ വിസമ്മതിച്ചു. സാധാരണയായ കാലിലെ പ്രശ്‌നം വേദനയായി മാറി എന്നത് മാത്രമായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. വേണ്ട രീതിയിലുള്ള പരിശോധനാ നടപടികള്‍ നടത്താതെ അച്ഛനെയും മകനെയും ഡോക്ടര്‍മാര്‍ പറഞ്ഞുവിട്ടു. ശ്വാസ സംബന്ധമായ രോഗമുള്ള അച്ഛന്‍ മകനെയും തോളിലേറ്റി വീട്ടിലേക്ക് നടന്നുപോവുകയാണുണ്ടായത്. പക്ഷെ, വേദന അസഹനീയമായപ്പോള്‍ മകനെയും തോളിലേറ്റി വീണ്ടും 45കാരന്‍ ഉദയ് വീര്‍ ആസ്പത്രിയിലേക്കെത്തി. അപ്പോഴേക്കും മകന്‍ മരിച്ചിരുന്നു. മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആസ്പത്രി അധികൃതര്‍ ആംബുലന്‍സ് കനിഞ്ഞില്ല. പാവപ്പെട്ട അശരണരുടെ മൃതദേഹം സൗജന്യമായി വീടുകളിലെത്തിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും ലംഘിക്കപ്പെട്ടു. മൃതദേഹം ചുമന്ന് നഗരവീഥിയിലൂടെ നടക്കുന്ന ഉദയ് വീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഒഡീഷയിലെ കര്‍ഷകന്റെ ദൃശ്യം രാജ്യത്തിന്റെ അകക്കാഴ്ച വെളിപ്പെടുത്തിയിരുന്നു.
അതിനിടെ നിരാലംബരായ ജനങ്ങളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വകയില്ലാതിരുന്ന സംഭവത്തിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് കൗതുക വാര്‍ത്തയെത്തിയത്. 'ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്ന പേരില്‍ പശുക്കള്‍ക്കായി ആംബുലന്‍സ് സംവിധാനമൊരുക്കിയിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മനുഷ്യന്റെ ജീവന് പുല്ലുവില കല്‍പിക്കുന്ന ഒരു ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കുന്നവരുടെ ദയനീയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ചിത്രീകരിക്കപ്പെട്ടത്.
ആംബുലന്‍സില്‍ ഒരു വെറ്റിനറി ഡോക്ടറുടേയും ഒരു അസിസ്റ്റന്റിന്റെയും സേവനമുണ്ടാകും. ടോള്‍ ഫ്രീ നമ്പരും ആംബുലന്‍സിലുണ്ട്. ആദ്യ ഘട്ടമായി ലക്‌നൗവിലും ഗോരഖ്പൂരിലും വാരണാസിയിലും മധുരയിയിലും അലഹബാദിലും ഈ ആംബുലന്‍സുകളെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്.
രോഗിയായ മകന്റെ ചികിത്സ നിഷേധിക്കപ്പെട്ട ഉത്തര്‍പ്രദേശിലെ തന്നെ സംഭവം രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയാണ്. പശുവിന്റെ പേരിലുള്ള രാജ്യത്തെ അനിഷ്ഠ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മുസ്ലിമായ കാലി കര്‍ഷകനെ നടുറോട്ടില്‍ തല്ലിക്കൊന്നത് പശു രാഷ്ട്രീയത്തിന്റെ മറവിലാണ്. അതിനിടെ കേട്ടുകേള്‍വിയില്ലാത്ത വിചിത്ര കഥകളായിരുന്നില്ല രണ്ട് ചിത്രങ്ങള്‍ പറഞ്ഞത്. സമകാലീന ഇന്ത്യയുടെ മുഖമായിരുന്നു അവ. പശു ദേശീയ വിഷയമാക്കി വികാരദേശീയതയിലൂടെ അതിദേശീയത വളര്‍ത്തുന്ന തീവ്ര ഹൈന്ദവവാദത്തിന്റെ പ്രതിഫലനങ്ങളായിരുന്നു പശുക്കള്‍ക്കായി ആംബുലന്‍സ് സേവനവും പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് ലഭിക്കാതെ കിലോമീറ്ററുകളോളം അച്ഛന്‍ മകന്റെ മൃതദേഹവും ചുമന്ന് കൊണ്ടുപോയതുമായ വാര്‍ത്തകള്‍.
ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഉറ്റവരുടെ മൃതദേഹങ്ങള്‍ തോളിലേറ്റി പാവം മനുഷ്യര്‍ നടക്കുന്ന കാഴ്ചകള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ടതല്ല. മാതാവിന്റെ മൃതദേഹവുമായി കിലോമീറ്ററുകളോളം ചുമന്നുനടന്ന ജവാന്റെ ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിക്കാത്തതിലും പാര്‍ലമെന്റുകള്‍ പ്രക്ഷുഭ്തമാവത്തതിലും ശങ്കയുമില്ല. ഏറ്റവും ഒടുവിലത്തെ കാലിന് വേദനയുമായി നടക്കാന്‍ വയ്യാതിരുന്ന 15 കാരന്‍ മകന്‍ പുഷ്‌പേന്ദ്രനെയും തോളിലേറ്റി 7 കിലോമീറ്റര്‍ നടന്ന് അച്ഛന്‍ ഉറയ് വീര്‍ ആസ്പത്രിയിലെത്തിയപ്പോള്‍ മതിയായ ചികിത്സ നല്‍കാന്‍ ആസ്പത്രി അധികൃതര്‍ വിസമ്മതിച്ചു. സാധാരണയായ കാലിലെ പ്രശ്‌നം വേദനയായി മാറി എന്നത് മാത്രമായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. വേണ്ട രീതിയിലുള്ള പരിശോധനാ നടപടികള്‍ നടത്താതെ അച്ഛനെയും മകനെയും ഡോക്ടര്‍മാര്‍ പറഞ്ഞുവിട്ടു. ശ്വാസ സംബന്ധമായ രോഗമുള്ള അച്ഛന്‍ മകനെയും തോളിലേറ്റി വീട്ടിലേക്ക് നടന്നുപോവുകയാണുണ്ടായത്. പക്ഷെ, വേദന അസഹനീയമായപ്പോള്‍ മകനെയും തോളിലേറ്റി വീണ്ടും 45കാരന്‍ ഉദയ് വീര്‍ ആസ്പത്രിയിലേക്കെത്തി. അപ്പോഴേക്കും മകന്‍ മരിച്ചിരുന്നു. മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആസ്പത്രി അധികൃതര്‍ ആംബുലന്‍സ് കനിഞ്ഞില്ല. പാവപ്പെട്ട അശരണരുടെ മൃതദേഹം സൗജന്യമായി വീടുകളിലെത്തിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും ലംഘിക്കപ്പെട്ടു. മൃതദേഹം ചുമന്ന് നഗരവീഥിയിലൂടെ നടക്കുന്ന ഉദയ് വീറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഒഡീഷയിലെ കര്‍ഷകന്റെ ദൃശ്യം രാജ്യത്തിന്റെ അകക്കാഴ്ച വെളിപ്പെടുത്തിയിരുന്നു.
അതിനിടെ നിരാലംബരായ ജനങ്ങളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വകയില്ലാതിരുന്ന സംഭവത്തിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് കൗതുക വാര്‍ത്തയെത്തിയത്. 'ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്ന പേരില്‍ പശുക്കള്‍ക്കായി ആംബുലന്‍സ് സംവിധാനമൊരുക്കിയിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മനുഷ്യന്റെ ജീവന് പുല്ലുവില കല്‍പിക്കുന്ന ഒരു ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കുന്നവരുടെ ദയനീയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ചിത്രീകരിക്കപ്പെട്ടത്.
ആംബുലന്‍സില്‍ ഒരു വെറ്റിനറി ഡോക്ടറുടേയും ഒരു അസിസ്റ്റന്റിന്റെയും സേവനമുണ്ടാകും. ടോള്‍ ഫ്രീ നമ്പരും ആംബുലന്‍സിലുണ്ട്. ആദ്യ ഘട്ടമായി ലക്‌നൗവിലും ഗോരഖ്പൂരിലും വാരണാസിയിലും മധുരയിയിലും അലഹബാദിലും ഈ ആംബുലന്‍സുകളെ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കുന്നത്.
രോഗിയായ മകന്റെ ചികിത്സ നിഷേധിക്കപ്പെട്ട ഉത്തര്‍പ്രദേശിലെ തന്നെ സംഭവം രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയാണ്. പശുവിന്റെ പേരിലുള്ള രാജ്യത്തെ അനിഷ്ഠ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മുസ്ലിമായ കാലി കര്‍ഷകനെ നടുറോട്ടില്‍ തല്ലിക്കൊന്നത് പശു രാഷ്ട്രീയത്തിന്റെ മറവിലാണ്. അതിനിടെ
പശുക്കള്‍ക്കായുള്ള ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തത് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ്.
പോളിത്തീന്‍ കവറുകളോ പ്ലാസ്റ്റിക് വസ്തുക്കളോ പശുക്കള്‍ തിന്നാല്‍ മുന്‍സിപ്പല്‍ ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമുണ്ട്. എന്നാല്‍ ഒരു നേരത്തെ മരുന്നിന് വകയില്ലാത്ത ദരിദ്ര ജനതയുടെ കണ്ണീരൊപ്പാന്‍ ആളില്ലാത്ത പശു രാഷ്ടീയത്തിന് മറവിലുള്ള ഇന്ത്യയെയാണ് പുറത്തുകാട്ടേണ്ടത്. ദരിദ്ര ഗ്രാമങ്ങളില്‍ ജീവിക്കുന്നതാണ് യഥാര്‍ത്ഥ ഇന്ത്യയുടെ മുഖം. മോശമായ ആരോഗ്യനില, വിദ്യഭ്യാസ രംഗം അതിദയനീയമാണ്. ശൗചാലയം പോലുമില്ലാത്ത വീടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്തെ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ബീഫ് വിഷയം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങളിലൂടെ അതിതീവ്ര ഹൈന്ദവവാദം പ്രചരിപ്പിക്കലും ബി.ജെ.പിയുടെ തന്ത്രമാണ്. പശുവിനെ മാതാവായി ചിത്രീകരിച്ച് വൈകാരിക ബോധമുയര്‍ത്തി വര്‍ഗീയ വിദ്വേഷമിളക്കി വോട്ടുകള്‍ ഏകീകരിച്ച് ദേശസ്‌നേഹം വളര്‍ത്തുക എന്ന ഫോര്‍മുലയാണ് ആര്‍.എസ്സ്.എസ്സ്, ബി.ജെ.പി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യസ്‌നേഹ വിഷയങ്ങളില്‍ വിഷലിപ്തമായ വാക്കുകളെ പ്രചരിപ്പിക്കുന്നതിലും പശു രാഷ്ട്രീയത്തിന് വ്യക്തമായ പങ്കുണ്ട്.
'വിശുദ്ധ പശു ഒരു കെട്ടുകഥ' എന്ന പുസ്തകത്തിലൂടെ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകന്‍ ദിജേന്ദ്ര നാരായണ്‍ ഝാ പശുവിന്റെ ദിവ്യത്വത്തെ തെളിവുകളിലൂടെ ചോദ്യം ചെയ്യുകയാണ്. ആദ്യ കാലം മുതല്‍ക്കും ഋഗ്വേദം മുതലുള്ള ബ്രാഹ്മണ ഗ്രന്ഥങ്ങളിലൂടെയും ഗ്രന്ഥകാരന്‍ അന്വേഷണം നടത്തുന്നുണ്ട്. ഐതിഹ്യങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതും ഡി.എന്‍ ഝാ വെളിപ്പെടുത്തുന്നുണ്ട്.
മൃഗങ്ങളെ ഭക്ഷ്യവസ്തുക്കളാക്കുന്നതും മൃഗബലിയുടേയും നിരാകരണം പശുവിന്റെ പവിത്ര ഉറപ്പിക്കുന്നതാണോ? പില്‍ക്കാലത്തെ ധര്‍മ്മ ശാസ്ത്ര പാരമ്പര്യവും അതിന്റെ തുടര്‍ച്ചയും കവിയുഗത്തിലെ പശുവും മാട്ടിറച്ചിയും ഭക്ഷിച്ചിരുന്നതും ഡി.എന്‍ ഝാ മുഖ്യവിഷയമായി തന്റെ പുസ്തകത്തിലൂടെ ഉയര്‍ത്തിക്കാട്ടി.
'മഹോഷം വാ മഹാജം വാ
ശ്രോതിയോപ കല്‍പയേദ്
സത്ക്രിയോന്യാസനം സ്വാദു
ഭോജനം സുതൃകം പചഃ'
(യാജ്ഞവാല്‍ക്യസ്മൃതി അധ്യായം -1 ശ്ലോകം 109)
വ്യക്തമാക്കുന്നത് അതിഥിയായി എത്തുന്ന വേദപണ്ഡിതന് (ബ്രാഹ്മണനായ) കാളയോ ആടിനേയോ മാനിനേയോ കൊണ്ട് നല്ല രുചിയൂറുന്ന ഭക്ഷണം പാകം ചെയ്ത് തിന്നിപ്പിക്കണമെന്നാണ്.
തീവ്ര ഹൈന്ദവ ബോധം വളര്‍ത്തി രാജ്യത്തിന്റെ ഭൂരിപക്ഷ വര്‍ഗീയത ദേശീയതയാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങളാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. ഹിന്ദുരാഷ്ട്രമെന്ന അതിമോഹം മനസില്‍ കണ്ട് വര്‍ഗീയ കാര്‍ഡുകളിറക്കുന്ന ആര്‍.എസ്സ്.എസ്സ് ലക്ഷ്യങ്ങള്‍ സ്വാതന്ത്ര്യത്തിന് മുന്‍പേ എഴുതപ്പെട്ടവയാണ്.
ഹിന്ദുരാഷ്ട്രത്തെകുറിച്ച് ഭരണഘടനാ ശില്‍പി ഡോ.അംബേദ്കര്‍ പറയുന്നത് ഇങ്ങനെയാണ് : ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ഒരു സംശയവും വേണ്ട അത് ഈ രാജ്യത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും. ഹിന്ദുരാഷ്ട്രം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ശാപം തന്നെയാണ്. ഇക്കാര്യത്തില്‍ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോവുക സാധ്യമല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിടുച്ചുകെട്ടി, എഴുത്തുകാരെ കൊന്നും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോലും ഭയപ്പെടുന്ന സ്ഥിതി വിശേഷം രാജ്യത്ത് കടന്നുവന്നു. മുഹമ്മദ് അഖ്‌ലാഖുമാരെ കൊന്ന് സാഹോദര്യത്തിന് ഭംഗം വരുത്തിയതും തീവ്രഹൈന്ദവ രാഷ്ട്ര ചിന്തകളുടെ ഫലങ്ങളാണ്. യു.പി തെരഞ്ഞെടുപ്പില്‍ ചിത്രത്തില്‍ പോലുമില്ലാത്ത യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും ഈ ചിന്തയുടെ ബാക്കിപത്രമായാണ് വിശേഷിപ്പിക്കുക. യു.പിയിലെ വിഷയങ്ങളാണ് എന്നും ദേശീയ ശ്രദ്ധപിടിക്കാറുള്ളത്. അതിനെ ഹൈന്ദവവല്‍കരിക്കുന്നതോടെ ദേശീയ ചിന്തകള്‍ക്ക് കാവി പുരളും. വികസനങ്ങളും അടിസ്ഥാനാവശ്യങ്ങളും കാവി ദേശീയതയ്ക്ക് മറവില്‍ കുഴിച്ചുമൂടാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞേക്കാം.
Leave A Comment