ഇറാഖില്‍ വീണ്ടും മാലികി
- Web desk
- May 20, 2014 - 12:49
- Updated: May 20, 2014 - 12:49
കഴിഞ്ഞ മാസം നടന്ന ഇറാഖിലെ ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നൂരി മാലികിക്ക് വീണ്ടും ജയം. 328 ല്‍ 93 സീറ്റ് നേടിയതോടെ മൂന്നാം തവണയും മാലികി സര്‍ക്കാര്‍ തന്നെയായിരിക്കും ഇറാഖ് ഭരിക്കുക. രണ്ട് മുഖ്യ ഷിയാ എതിര്‍ പാര്‍ട്ടികളായ മുഖ്തദാ സ്വദ്ര്‍ സഖ്യവും ഇറാഖ് ഇസ്‍ലാമിക് സുപ്രീം കൌണ്‍സിലും മൊത്തം 57 സീറ്റുകളിലാണ് വിജയിച്ചത്. വിവിധ പാര്‍ട്ടികളും കൂട്ടു മുന്നണികള്‍ രൂപീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ഇറാഖിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ധാരണ പ്രകാരം ഷിയാ വിഭാഗത്തില്‍ നിന്ന് പ്രധാന മന്ത്രിയും കുര്‍ദികളില്‍ നിന്നും പ്രസിഡണ്ടും സുന്നികളില്‍ നിന്നും സ്പീക്കറും തെരഞ്ഞെടുക്കപ്പെടും. ഒരു വര്‍ഷത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയകളിലായി 3,500 പൌരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment