ഇനിയും മൌനം പാലിക്കാനാവില്ല: ശൈഖുല്‍അസ്ഹര്‍
 width=കൈറോ: റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും മസ്ജിദുല്‍അഖ്സയിലേക്ക് ഇസ്രായേല്യര്‍ നടത്തുന്ന അനധികൃതപ്രവേശത്തെയും ശനിയാഴ്ച ദിവസം നിസ്കാരം നിര്‍വ്വഹിക്കുകയായിരുന്ന ഇമാമിനെ സുജൂദില്‍ ബന്ധിയാക്കി പിടിച്ചതിനെയും  ശൈഖുല്‍അസ്ഹര്‍ അഹ്മദ് ത്വയ്യിബ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ ജനതക്കും ബൈതുല്‍മഖ്ദിസിനുമെതിരെ ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഇനിയും മൌനം പാലിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സന്ദര്‍ശിക്കാനെത്തിയ ഫലസ്തീന്‍ സംഘത്തിന് നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ നാല്‍പത്തിനാല് വര്‍ഷമായി ഇസ്രായേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നതും വിശുദ്ധ റമദാനിലും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ അധിനിവേശ-ആക്രമണ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അതിലൂടെ പള്ളിയുടെയും അതോടൊപ്പം ഈ വിശുദ്ധ മാസത്തിന്റെയും പവിത്രതക്ക് അവര്‍ കളങ്കമേല്‍പിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളില്‍നിന്ന് മസ്ജിദുല്‍അഖ്സക്ക് പ്രതിരോധമൊരുക്കാനും ഇസ്രായേല്‍ ആക്രമണത്തെ ഭയക്കാതെ സുരക്ഷിതമായി പള്ളിക്കകത്ത് നിസ്കാരത്തിനുള്ള സൌകര്യമൊരുക്കാനും അല്‍അസ്ഹര്‍ മുന്‍കൈയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter