1100 ഇന്ത്യൻ സിഖ് തീർഥാടകർ  ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിച്ചതായി പാക് അധികൃതർ
ലാഹോർ: സിഖ് മത സ്ഥാപകൻ ഗുരു നാനകിന്റെ 550 ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് 1100 ഇന്ത്യൻ സിഖ് തീർഥാടകർ കർത്താർപൂർ ഇടനാഴിയിലൂടെ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിച്ചതായി പാക്ക് അധികൃതർ. ദീപാലങ്കാരങ്ങൾ കൊണ്ട് കമനീയമായ ഗുരുദ്വാരയിൽ തീർത്ഥാടകർ വിവിധ ആചാര കർമ്മങ്ങൾ അനുഷ്ഠിച്ചു. അമൃത്സറിലൂടെയും ലുധിയായിലൂടെയും കടന്നുവന്ന് വാഗാ അതിർത്തി കടന്നാണ് തീർഥാടകർ പാകിസ്ഥാനിൽ പ്രവേശിച്ചത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ സൗഹൃദം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് അടുത്തിടെ അതിർത്തിയിൽ കർത്താർപൂർ ഇടനാഴി സ്ഥാപിച്ചിരുന്നു. പാകിസ്ഥാനിൽ എത്തുന്ന തീർത്ഥാടകർക്ക് പാസ്പോർട്ട് ആവശ്യമില്ലെന്നും മറ്റു ഫീസുകൾ ഈടാക്കുകയില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻഖാൻ വാഗ്ദാനം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter