സിഎഎ സമരത്തിൽ പങ്കെടുത്തതിന് മുൻ ഗവർണർക്കെതിരെ കേസെടുത്ത് യുപി പോലീസ്
ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ യുപി സർക്കാർ പ്രതികാര വേട്ട തുടരുന്നു. സിഎഎ നിയമത്തിനെതിരെ മെഴുകുതിരി മാര്‍ച്ച്‌ നടത്തിയ സംഭവത്തില്‍ മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ യു.പി പൊലിസ് കേസെടുത്തു. ഐ.പി.സി 145, 188 വകുപ്പുകള്‍ പ്രകാരമാണ് 78 കാരനായ അസീസ് ഖുറേഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറു മാസം മുമ്പാണ് കേസിനാസ്പദമായ പരിപാടി നടന്നത്.

കോണ്‍ഗ്രസ് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച അസീസ് ഖുറേഷി പിന്നീട് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായിരുന്നു. കേസ് സംബന്ധിച്ച്‌ മൊറാദാബാദ് പൊലിസ് തനിക്ക് നോട്ടീസ് നല്‍കിയെന്ന് അറിയിച്ച അദ്ദേഹം, കേസില്‍ മൊഴില്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസെന്നും പറഞ്ഞു. "താന്‍ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്, മുസ്‌ലിംകളും മറ്റുള്ളവരെ പോലെ തന്നെ അവകാശങ്ങളുള്ള പൗരന്മാരാണ്, അതിനു വേണ്ടി യാചിക്കേണ്ടവരല്ല", അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter