ചാന്ദ്ര ദൗത്യത്തിനുള്ള പദ്ധതിയുമായി യു.എ.ഇ
അബൂദബി: ചൊവ്വയിലേക്ക് വിജയകരമായി പേടകം വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റർ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യത്തിനുള്ള പദ്ധതി പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യു.എ.ഇ. മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍ററിന്‍റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി 2024ല്‍ യു.എ.ഇയുടെ ചന്ദ്ര ദൗത്യം നടത്താനാണ് തീരുമാനിച്ചിരുന്നത്. രാജ്യത്തിന്‍റെ അടുത്ത ബഹിരാകാശ ദൗത്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു. റാശിദ് സ്പേസ് സെന്‍ററിന്‍റെ 2021 -2031 വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter