ഉയ്ഗൂർ മുസ്‌ലിംകളെ പീഡിപ്പിക്കാനായി  നിർമിച്ച തടങ്കല്‍പാളയങ്ങൾ അടച്ചുപൂട്ടണം - ആവശ്യവുമായി 39 രാജ്യങ്ങള്‍ യുഎന്നിന്റെ സമീപിച്ചു
ന്യൂയോര്‍ക്: ചൈനയിലെ സിന്‍ജിയാങ്ങിൽ അധിവസിക്കുന്ന ഉയ്ഗൂർ മുസ്‌ലിംകൾക്കായി ചൈനീസ് സർക്കാർ നിർമിച്ച തടങ്കല്‍പാളയങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി 39 രാജ്യങ്ങള്‍ രംഗത്ത്. യു.എന്‍ പൊതുസഭ മൂന്നാം സമിതിയിലെ രാജ്യങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്‌ലിം പള്ളികളും ആരാധനാ കേന്ദ്രങ്ങളും തകര്‍ക്കുന്നതും ബലം പ്രയോഗിച്ച്‌ തൊഴിലെടുപ്പിക്കുന്നതും ജനസംഖ്യ നിയന്ത്രിക്കുന്നതും അവസാനിപ്പിക്കണമെന്നും ഒ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭയിലെ ജര്‍മന്‍ നയതന്ത്ര പ്രതിനിധി ക്രിസ്റ്റോഫ് ഹ്യൂസ്ഗെനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സിന്‍ജിയാങ് ജനസംഖ്യയുടെ 45 ശതമാനം വരുന്ന ഉയ്ഗൂര്‍ വിഭാഗം സാംസ്കാരികവും മതപരവും സാമ്പത്തികവുമായ വിവേചനം നേരിടുകയാണ്. മുസ് ലിം ജനസംഖ്യയില്‍ ഏഴു ശതമാനത്തോളം രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ തടങ്കലിലാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 10 ലക്ഷത്തിലധികമുള്ള ഉയ്ഗൂര്‍ അടക്കമുള്ള മുസ് ലിം ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി തടങ്കല്‍ പാളയങ്ങളിലോ ജയിലുകളിലോ ആണെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കാത്തതിനാൽ ഉയ്ഗൂർ മുസ്‌ലിംകളുടെ അവസ്ഥ കൂടുതൽ പരിതാപകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter