ബാബരി മസ്ജിദും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുപയോഗിക്കരുത്: പി.കെ കുഞ്ഞാലിക്കുട്ടി. എം.പി
- Web desk
- Oct 31, 2018 - 14:21
- Updated: Oct 31, 2018 - 14:21
ബാബരി മസ്ജിദ് പ്രശ്‌നം ദേശീയ തലത്തില്‍ ബി.ജെ.പിയും ശബരിമല പ്രശ്‌നമുയര്‍ത്തി കേരളത്തില്‍ സി.പി.എമ്മും വര്‍ഗീയ ജാതീയവുമായി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചാല്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് തിരിച്ചറിയുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബാബരി മസ്ജിദ് തര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ കൊണ്ടുവന്നത് തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.എന്നാല്‍ സുപ്രീംകോടതി ഈ കേസ് നീട്ടിവെച്ചു. തെരെഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന് ബി.ജെ.പി ഇനിയും ശ്രമം തുടരുമെന്ന് അദ്ധേഹം ചൂണ്ടിക്കാട്ടി.കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച ടി.എ ജേക്കബ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിരവധി രാഷ്ട്രീയ പ്രധിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment