ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി സല്‍മാന്‍ രാജാവ്

ഈ വര്‍ഷത്തെ ഇസ്‌ലാമിക പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി സഊദി ഭരണാധികാരിയും ഇരു ഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിനെ തിരഞ്ഞെടുത്തു. ദുബായ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയാണ് 21 ആമതു മത്സരത്തിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്‌ലാമിക പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ ആയി സല്‍മാന്‍ രാജാവിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

പുണ്യ നഗരികളിലെ ഇരു ഗേഹങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും നല്‍കുന്ന സേവനത്തെ മുന്‍ നിര്‍ത്തിയാണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തതെന്ന്  അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഓര്‍ഗനൈസിംഗ് തലവന്‍ ഇബ്‌റാഹീം ബു മില്‍ഹ പറഞ്ഞു.

'ഇസ്‌ലാമിക രാജ്യങ്ങളിലെ മികച്ച ഭരണാധികാരി കൂടിയാണ് സല്‍മാന്‍ രാജാവ്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തില്‍ അഭിമാനിതരാണ് മുസ്‌ലിം ലോകം. അറബ് ഐക്യത്തിന് വേണ്ടിയും മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനും മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കിംഗ് സല്‍മാന്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് നല്‍കുന്ന സഹായ ഹസ്തം ഏറെ പ്രശംസനീയമാണ്. അദ്ദേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter