സിറിയൻ അഭയാർത്ഥികളുടെ വിഷയത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിസ്സംഗതക്കെതിരെ  തുർക്കി

അങ്കാറ: ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടർന്ന് സിറിയയിൽ നിന്നും പാലായനം ചെയ്ത അഭയാർഥികളുടെ വിഷയത്തിൽ നിസ്സംഗത പുലർത്തുന്ന യൂറോപ്യൻ രാജ്യങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് കൊണ്ട് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തെത്തി. യൂറോപ്യൻ രാജ്യങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിൽ യൂറോപ്പിലേക്കുള്ള തുർക്കിയുടെ അതിർത്തി അഭയാർഥികൾക്ക് തുറന്നുകൊടുക്കുമെന്നും അതുവഴി അഭയാർത്ഥികൾ യൂറോപ്പിലേക്ക് പ്രവഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ സിറിയൻ അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യമാണ് തുർക്കി. തുർക്കി ലൂടെ യൂറോപ്പിലേക്ക് പോവാനുള്ള അഭയാർത്ഥികളുടെ ശ്രമം യൂറോപ്യൻ രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് തുർക്കി തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ ഈ തടസ്സം നീക്കുമെന്നാണ് ഉർദുഗാൻ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter