സമാധാന കരാറിൽ നിന്ന് പിന്മാറുമെന്ന് താലിബാന്റെ ഭീഷണി
കാബൂൾ: അഫ്ഗാൻ വിഷയത്തിൽ അമേരിക്കയുമായി ഒപ്പുവെച്ച സമാധാന കരാറിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി താലിബാൻ രംഗത്ത്. കരാറിൽ പറഞ്ഞ നിബന്ധനകൾ ലംഘിച്ച് അമേരിക്ക ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് താലിബാൻ ആരോപിക്കുന്നത്. അഫ്ഗാൻ സർക്കാരിന്റെ തടവിലുള്ള 5000 താലിബാൻ പ്രവർത്തകരെ മോചിപ്പിക്കാൻ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ ഒഴിവാക്കുമെന്ന് താലിബാൻ ഭീഷണി മുഴക്കുന്നത്.

അഫ്ഗാൻ സൈന്യത്തിനെതിരെ ആക്രമണങ്ങൾ കുറച്ചെന്നും വിദേശ സൈന്യത്തിനെതിരെ ആക്രമണം നിർത്തിയെന്നും വ്യക്തമാക്കിയ താലിബാൻ, അമേരിക്കയും കരാറിലെ കാര്യങ്ങൾ ലംഘിക്കുകയാണെന്ന് ആരോപിച്ചു. ഇത്തരം കാര്യങ്ങൾ സമാധാനം തകർക്കുക മാത്രമല്ല ശക്തമായ തിരിച്ചടി അവർക്ക് നേരിടേണ്ടി വരുമെന്നും താലിബാൻ വ്യക്തമാക്കി.

ഫെബ്രുവരിയിലായിരുന്നു അമേരിക്കയും താലിബാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവെച്ചത്. താലിബാൻ തടവുകാരെ വിട്ടയക്കുക, അമേരിക്കൻ സൈന്യം രാജ്യം വിടുക എന്നതായിരുന്നു സമാധാന കരാറിലെ പ്രധാന നിർദ്ദേശങ്ങൾ. അഫ്ഗാൻ സർക്കാരിന്റെ തടവിലുള്ള 5000 താലിബാൻ പ്രവർത്തകരെ വിട്ടയക്കാൻ സർക്കാർ തയ്യാറാവാതിരുന്നതോടെയാണ് താലിബാൻ ഇടയുന്നത്. ഒടുവിൽ അമേരിക്ക ഇടപെട്ടത് മൂലം തടവുകാരെ കൈമാറാൻ തയ്യാറായെങ്കിലും ഒറ്റയടിക്ക് മോചിപ്പിക്കണമെന്ന താലിബാൻ ആവശ്യം സർക്കാർ ചെവിക്കൊണ്ടില്ല. ഇതാണ് പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter