പൗരത്വ പട്ടികക്കും ഭേദഗതി ബില്ലിനുമെതിരെ രണ്ടാം സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ച് മമത
- Web desk
- Dec 7, 2019 - 10:40
- Updated: Dec 7, 2019 - 19:02
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയും രണ്ടാം സ്വാതന്ത്ര്യ സമരമെന്ന നിലക്ക് പോരാടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. എല്ലാ അനീതികളും അവസാനിക്കുന്നത് വരെ നമ്മള്‍ പോരാടുമെന്നും ബംഗാളിലെ മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ മമത കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പൗരത്വം നല്‍കുകയാണെങ്കിൽ അംഗീകരിക്കുമെന്നും എന്നാൽ മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെങ്കില്‍ തങ്ങള്‍ അതിനെതിരെ അവസാനം വരെ പോരാടുമെന്നും. മമത വ്യക്തമാക്കി.
രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും ആരോപിച്ച മമത, ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment