ഖാസിം സുലൈമാനിയുടെ സംസ്ക്കാര ചടങ്ങിനിടെ തിക്കുംതിരക്കും: 35 പേർ മരണപ്പെട്ടു
ടെഹ്‌റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം കനത്ത തിരക്ക് മൂലം സംസ്‌കരിച്ചില്ല. തിക്കിലും തിരക്കിലും പെട്ട് 35 പേർ മരണപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ പതിനായിരങ്ങൾ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയതോടെയാണ് രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള തിരക്കുണ്ടായത്. ദേശീയ ഹീറോയായ സുലൈമാനിക്ക് ഇത് വരെ ആർക്കും ലഭിക്കാത്ത രീതിയിലുള്ള യാത്രയയപ്പാണ് ഇറാന്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് ആക്രമണത്തില്‍ ഇറാൻ റവല്യൂഷനറി ഫോഴ്സിന് കീഴിലുള്ള ഖുദ്സ് ഫോർസ് മേധാവി സുലൈമാനി കൊല്ലപ്പെട്ടത്. അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ പതിനായിരക്കണക്കിനാളുകൾ 'അമേരിക്കക്ക് മരണം' എന്ന് എഴുതിയ പ്ലക്കാർഡുകൾ കൈകളിൽ ഉയർത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter