ഫ്രാന്‍സ് ഇമാമുമാര്‍ക്ക് അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പരിശീലനം നല്‍കണം: മാക്രോണ്‍

ഫ്രാന്‍സിലെ ഇമാമുമാര്‍ക്ക് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പരിശീലനം നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍.കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലെ  ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍-തയിബുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇസ്‌ലാമിക ലോകത്തെ വലിയ പണ്ഡിതനാണ് അല്‍ തയ്ബിയെന്നും ഭീകരവാദത്തെ നീക്കം ചെയ്യുന്നതിലും വിദ്യഭ്യാസം നല്‍കുന്നതിലും അല്‍ അസ്ഹര്‍ സര്‍വ്വകലാശാല ലോകത്ത് വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മാക്രോണ്‍ വിശദീകരിച്ചു.
ഫ്രാന്‍സിലെ ഇമാമുമാര്‍ക്കും മതപ്രബോധകര്‍ക്കും അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പരിശീലനം നല്‍കണമെന്നും ഇരുരാജ്യത്തെ പണ്ഡിതന്മാരെ പരസ്പരം കൈമാറ്റം ചെയ്യണമെന്നും അദ്ധേഹം കൂടിക്കാഴ്ചയില്‍ പറഞ്ഞു.
പരിശീലനത്തിന് വേണ്ട സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നടപ്പില്‍വരുത്തുമെന്നും ഗ്രാന്‍ഡ് ഇമാം മാക്രോണിന് ഉറപ്പ് നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter