വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ പദ്ധതി ഇസ്രായേൽ നിർത്തിവെച്ചതായി റിപ്പോർട്ട്
തെൽ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള പദ്ധതി ഇസ്രായേൽ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സൈനിക റേഡിയോക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇസ്രായേൽ പ്രാദേശിക സഹകരണ മന്ത്രി ഒഫിർ അകുനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ മാത്രമേ കൂട്ടിച്ചേർക്കൽ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജൂലൈ ഒന്നിന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരിക്കുന്ന നെതന്യാഹുവിന് അമേരിക്കയിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്നത് മൂലം കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൂട്ടിച്ചേർക്കൽ വഴി അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ മറ്റു ഫലസ്തീനികൾക്ക് യാതൊരു അവകാശവും നൽകാതെ അവരെ മൂന്നാം കിട പൗരന്മാരായിട്ടായിരിക്കും പരിഗണിക്കുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter