കുവൈത്തിൽ ഇനി സ്വദേശികളുടെ എണ്ണത്തിനനുസരിച്ച് മാത്രം വിദേശികൾ
കുവൈത്ത് സിറ്റി: വിദേശികളുടെ ജനസംഖ്യ സ്വദേശികളുടെ ജനസംഖ്യക്ക് സമാനമായി വെട്ടിക്കുറയ്ക്കുന്ന കരട് പ്രവാസി ക്വോട്ടാ ബില്‍ ഗൾഫ് രാജ്യമായ കുവൈത്തിൽ നടപ്പിലായി. ബിൽ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മാണ സമിതി അംഗീകരിച്ചു. സ്വദേശി ജനസംഖ്യക്ക് തുല്യമായി വിദേശികളുടെ എണ്ണം നിജപ്പെടുത്തുന്നതോടെ കുവൈത്തില്‍നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്ന് കരുതപ്പെടുന്നു.

രാജ്യത്തെ 34 ലക്ഷം ജനസംഖ്യയിൽ 14.5 ലക്ഷം പേരും ഇന്ത്യക്കാരാണ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. കോവിഡിന്റെ ആരംഭഘട്ടത്തില്‍ രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വര്‍ധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. പ്രവാസികളുടെ ജനസംഖ്യ തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രസ്താവന നടത്തിയിരുന്നു. രാജ്യത്തെ ആകെ ജനസംഖ്യയില്‍നിന്ന് പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍നിന്ന് 3 ശതമാനമാക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter