പൗരത്വ സമരക്കാരെ വേട്ടയാടുന്നതിനെതിരെ  രൂക്ഷവിമർശനവുമായി കബിൽ സിബൽ
ന്യൂഡൽഹി: പൗരത്വ സമര നായകരായ വിദ്യാർത്ഥികളെ ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടക്കുന്ന ഡൽഹി പോലീസ് നടപടിക്കെതിരെ ശക്തമായ വിമർശനവുമായി മുതിർന്ന സുപ്രിം കോടതി അഭിഭാഷകനും കോൺഗ്രസ് രാജ്യസഭാ എംപിയുമായ കപിൽ സിബൽ രംഗത്തെത്തി.

കലാപത്തിന് തിരികൊളുത്തിയ ബിജെപി നേതാക്കന്മാരെ തൊടാൻ പോലും ധൈര്യം കാണിക്കാത്ത പോലീസ് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസിനെ പിന്തുണച്ച് നിരപരാധികളെ കേസിൽ കുടുക്കാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പക്ഷപാതപരമായ നടപടികൾ മൂലം പോലീസ് സേന ഒരു പാർട്ടിയുടെ വക്താക്കളായി മാറിയിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ പറഞ്ഞു.

"കലാപത്തിന് പ്രേരണ നൽകിയ ബിജെപി നേതാക്കന്മാരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല, അതിനുപകരം ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്, അതിനാണ് കലാപത്തിലെ യഥാർത്ഥ വേട്ടക്കാരുടെ കാഴ്ചകൾ റെക്കോർഡ് ചെയ്ത നഗരത്തിലെ ക്യാമറകൾ പോലും അവർ തകർക്കാൻ ശ്രമിക്കുന്നത്". അദ്ദേഹം പറഞ്ഞു. ജെഎൻയുവിലും ജാമിഅ മില്ലിയ്യയിലും പോലീസ് നടത്തിയ കിരാത വാഴ്ച നാം കണ്ടതാണ്, ആ സംഭവത്തിൽ അക്രമം അഴിച്ചുവിട്ടവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടും പിന്നീട് എന്ത് സംഭവിച്ചു? അവർക്കെതിരെ യാതൊരു തരത്തിലുള്ള നടപടികളും പോലീസ് സ്വീകരിച്ചില്ല". അദ്ദേഹം പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter