നിയന്ത്രണങ്ങൾ പാലിച്ച് പള്ളികൾ തുറക്കാം-സമസ്ത
കോഴിക്കോട്: ഇരു സർക്കാരുകളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും നൽകിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് പള്ളികൾ തുറക്കാവുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സെക്രട്ടറി ശൈഖുൽ ജാമിഅഃ ആലിക്കുട്ടി ഉസ്താദും അറിയിച്ചു.

രണ്ടര മാസത്തോളം അടിച്ചിട്ടതിനുശേഷമാണ് പള്ളികൾ തുറക്കുന്നത്. റമദാനിൽ ഒരു വെള്ളിയാഴ്ച പോലും വിശ്വാസികൾക്ക് ജുമാ ലഭിച്ചിട്ടുണ്ടായിരുന്നില്ല. പിന്നാലെ പെരുന്നാൾ നിസ്കാരവും വിശ്വാസികൾ വീടുകളിൽ വെച്ച് തന്നെയായിരുന്നു നിർവഹിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ മഹല്ല് കമ്മിറ്റികൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളുടെ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ അയച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter