ജസ്​റ്റിസ്​ മുരളീധറിന്  ചണ്ഡീഗഡിൽ ഗംഭീര വരവേൽപ്പ്
ചണ്ഡീഗഡ്: ഡൽഹി കലാപത്തിന് വഴി മരുന്നിട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തിരമായി ചികിത്സ നൽകാനും പോലീസിനോട് ആവശ്യപ്പെട്ടതിന്റെ പേരിൽ അർധ രാത്രി തന്നെ പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്​റ്റിസ്​ എസ്​. മുരളീധറിന് ചണ്ഡീഗഡിൽ ഗംഭീര വരവേൽപ്പ്. ചണ്ഡീഗഡിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ നിരവധി അഭിഭാഷകരാണ് എത്തിച്ചേർന്നത്. റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ തങ്ങൾ അമ്പതിലധികം ആളുകൾ സന്നിഹിതരായിരുന്നുവെന്ന് പഞ്ചാബ്, ഹരിയാന ബാർ അസോസിയേഷൻ പ്രസിഡന്റ് കരഞ്ജിത് സിംഗ് പറഞ്ഞു. നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വൻ അഭിഭാഷക നിരയുടെ സാന്നിധ്യത്തിൽ ഗംഭീര യാത്രയയപ്പാണ് അദ്ദേഹത്തിന് നൽകിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter