മുസ്‌ലിം വിരുദ്ധ ട്വീറ്റ്:കാനഡയിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ടോറന്റോ: ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വിദ്വേഷ പ്രചാരണം നടത്തുന്ന ഇന്ത്യക്കാർക്കെതിരെ ഗൾഫിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കാനഡയിൽ മുസ്‌ലിം വിരുദ്ധ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ നടപടി. ഇസ്‌ലാമോഫോബിയ വളർത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് സ്‌കൂള്‍ കൗണ്‍സില്‍ ചെയറായ ഇന്ത്യക്കാരനായ രവി ഹൂഡ എന്നയാളെ കനേഡിയന്‍ പീല്‍ സ്‌കൂള്‍ ബോര്‍ഡ് പുറത്താക്കി.

റമദാന്‍ പ്രമാണിച്ച്‌ നോമ്പ് തുറക്കുന്ന സമയത്ത് ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കിയ ബ്രാംറ്റണ്‍ സിറ്റിയുടെ തീരുമാനത്തിനെതിരെ രവി ഹൂഡ ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കടുത്ത വിദ്വേഷ പരാമര്‍ശമുള്ള ട്വീറ്റ് കണ്ടയുടനെ അധികൃതര്‍ ഇടപെടുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ടൊറന്റൊ മേഖലയിലുള്ള പല മുനിസിപ്പാലിറ്റികളും മഗ്‌രിബ് ബാങ്ക് വിളിക്ക് അനുമതി നല്‍കിയത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചു കൂടാനാവില്ലെന്ന സാഹചര്യത്തിലാണ് ഈയൊരു സൗകര്യം ചെയ്തുകൊടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter