പ്രമുഖ സുഡാനീ പണ്ഡിതൻ ഹാഫിള് നൂറീൻ മുഹമ്മദ് സ്വിദ്ദീഖ് കാർ ആക്സിഡന്റിൽ മരണപ്പെട്ടു
ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂം മസ്ജിദ് ചീഫ് ഇമാമും സുന്ദരമായ ഖുർആൻ പാരായണ ശൈലിയുടെ ഉടമയുമായ ഹാഫിള് നൂറീൻ മുഹമ്മദ് സ്വിദ്ദീഖ് കാർ ആക്സിഡന്റിൽ മരണപ്പെട്ടു. മറ്റു രണ്ട് ഹാഫിളീങ്ങൾക്കൊപ്പം ഒരു ദഅവാ ദൗത്യം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം. സുഡാൻ മതകാര്യ വകുപ്പ് മേധാവി നസ്റുദ്ദീൻ മുഫരിഹ് അദ്ദേഹത്തിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ രാജ്യത്തെ അറിയിച്ചു. അദ്ദേഹത്തിന്റെയും മറ്റു മൂന്നുപേരുടെയും വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. വ്യത്യസ്ത രിവായത്തുകളിലൂടെയുള്ള ഖുർആൻ പാരായണം കൊണ്ട് ശ്രദ്ധേയനായ ഹാഫിള് നൂറീൻ സുഡാനെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter