മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള  ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലെറ്റർ ബോക്സ്  പരാമർശത്തിനെതിരെ  എംപിയുടെ രൂക്ഷ വിമർശനം
ലണ്ടൻ: മുസ്ലിം സ്ത്രീകൾ ലെറ്റർ ബോക്സ് പോലെയും ബാങ്ക് കൊള്ളക്കാരുടെ വേഷത്തിൽ ആണെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ടെലഗ്രാഫ് ലേഖന ലേഖനത്തെ അതി നിശിതമായി വിമർശിച്ച് ലേബർ പാർട്ടി എം പിയായ തൻമൻജനീത് ദേസി. മുസ്ലിം സ്ത്രീകളെ വംശവെറി യോടു കൂടി ലെറ്റർ ബോക്സ് നോട് താരതമ്യപ്പെടുത്തിയത് ഇന്ന് പ്രധാനമന്ത്രി മാപ്പുപറയണമെന്നും എന്നും സിഖ് വംശജനായ ആയ അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. ഞാൻ ഒരു തലപ്പാവ് ധരിക്കുന്നു, മറ്റുചിലർ കുരിശ് ധരിക്കുന്നു മറ്റുചിലർ ഹിജാബ് ധരിക്കുന്ന മറ്റുചിലർ കിപ്പ ധരിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ഈ പാർലമെൻറിൽ ഏതെങ്കിലും അംഗത്തിന് വർഗീയ പരാമർശം നടത്താൻ അവകാശം ഉണ്ടാവുന്നതെങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. എംപിയുടെ യുടെ പ്രസംഗം ഹർഷാരവത്തോടെയാണ് പാർലമെൻറ് അംഗങ്ങൾ സ്വീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter