നിസാമുദ്ദീനെതിരെ വർഗീയ പ്രചരണം: സുപ്രീംകോടതിയെ സമീപിച്ച് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്
- Web desk
- Apr 8, 2020 - 09:42
- Updated: Apr 9, 2020 - 06:35
ന്യൂഡൽഹി: ഇന്ത്യയിലുടനീളം കൊറോണ വൈറസ് പടർന്നുപിടിക്കാൻ കാരണം ഡൽഹി മർകസ് നിസാമുദ്ദീനിൽ സംഘടിപ്പിച്ച തബ് ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന വർഗീയ പ്രചരണം നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു. മർക്കസിനെതിരായ പ്രചാരണം വർഗീയത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഹർജിയിൽ ആരോപിക്കുന്നു
ണ്ട്.
മാധ്യമ വാർത്തകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും ഇത്തരം വാർത്തകൾ തടയുന്നതിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പരാജയപ്പെട്ടുവെന്നും ഹരജി കുറ്റപ്പെടുത്തുന്നുണ്ട്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന് വേണ്ടി അഭിഭാഷകനായ ഹായ് ഇജാസ് മഖ്ബൂലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment