മഹത്തുക്കളുടെ ജീവിതമാണ് വിജയത്തിന് നിദാനം: പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാര്‍

പൂര്‍വിക മഹത്തുക്കളുടെ ജീവിത രീതി പിന്തുടരുകയും സ്മരണ നിലനിര്‍ത്തുകയുമാണ് വിജയത്തിന്റെ നിദാനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍.ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൂക്ഷ്മത പുലര്‍ത്തുകയും ദീനി പ്രചരണത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ് മുന്‍ഗാമികള്‍.മഹാന്മാരെകുറിച്ചുള്ള സ്മരണക്ക് പില്‍ക്കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാന്യമുണ്ട്.

മാതൃകവര്യരായ മുന്‍ഗാമികളെ  പൂര്‍ണമായും ഉള്‍കൊണ്ട് മുന്നോട്ട് പോവുന്നതിലൂടെ ഏതു പ്രതിസന്ധികളെയും പരിഹരിക്കാനാവുമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറം കാളമ്പാടി ഉറൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter