എന്തിനീ കരിമ്പുടം
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Aug 8, 2019 - 10:01
- Updated: Aug 8, 2019 - 10:01
(സൂഫീ കഥ - 13)
വലിയ അറിവാളനാണെന്ന് നടിക്കുന്ന ഒരുത്തൻ ഒരു ദർവീശിനോട് വിമർശിച്ചുകൊണ്ട് ചോദിച്ചു: “നിങ്ങളെന്തിനാണീ ഇരുണ്ട വസ്ത്രം ധരിച്ചു നടക്കുന്നത്?”
ദർവീശ് മറുപടി പറഞ്ഞു:
“നബി (സ) ഇവിടെ മൂന്നു കാര്യങ്ങളാണ് ബാക്കിവെച്ച് പോയിരിക്കുന്നത് - ദാരിദ്ര്യം (ഫഖ്ർ), വിജ്ഞാനം പിന്നെ വാളും.
രാജാക്കന്മാർ വാള് കൈക്കലാക്കി. അവരത് ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിച്ചില്ല.
പണ്ഡിതന്മാർ വിജ്ഞാനം തെരെഞ്ഞെടുത്തു. പക്ഷേ, അവർ അത് ആർജ്ജിച്ചെടുക്കുന്നതിൽ ഒതുങ്ങി നിന്നു.
ദർവീശുകളാകട്ടെ ദാരിദ്ര്യം സ്വന്തമാക്കി. പക്ഷേ, അവരതിനെ ഭൌതിക നേട്ടത്തിനായി ഉപയോഗപ്പെടുത്തി.
ഇതെല്ലാമായപ്പോൾ, ഈ ദുരന്തമുഖത്ത് ഞാൻ ദുഃഖത്തിന്‍റെ പ്രതീകമായ ഇരുണ്ട വസ്ത്രം എടുത്തണിഞ്ഞു.”
(Kashf - 250)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment