ജഅ്ഫർ സ്വാദിഖും പണക്കിഴിയും
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Aug 18, 2022 - 12:14
- Updated: Aug 20, 2022 - 12:07
ഒരാൾ ഹജ്ജ് കഴിഞ്ഞ് മദീനയിലേക്ക് വന്നു. അവിടെ കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ തന്റെ് പണക്കിഴി വച്ച സ്ഥലം മറന്നു പോയി. തിരഞ്ഞിട്ട് കിട്ടാതെ വന്നപ്പോൾ ആരോ അത് മോഷ്ടിച്ചതാണെന്ന് അദ്ദേഹം ധരിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് ജഅ്ഫർ സ്വാദിഖ് (റ) തങ്ങളെയാണ്. അദ്ദേഹം തങ്ങളുടെ പിന്നാലെ കൂടി. എന്നിട്ട് ചോദിച്ചു: “താനാണോ എന്റെു പണക്കിഴി എടുത്തത്?”
തങ്ങൾ: “എന്തായിരുന്നു അതിലുണ്ടായിരുന്നത്?”
ആഗതൻ: “ആയിരം ദീനാർ”
അദ്ദേഹത്തെ തങ്ങൾ തന്റെദ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. എന്നിട്ട് ആയിരം ദീനാർ എണ്ണി കൊടുത്തു. ആ മനുഷ്യൻ തന്‍റെ താമസ സ്ഥലത്തേക്ക് മടങ്ങി. അകത്തു പ്രവേശിച്ചപ്പോൾ മോഷ്ടിക്കപ്പെട്ടുവെന്ന് കരുതിയ പണക്കിഴി അതു പോലെ അവിടെ തന്നെയുണ്ട്.
ഉടനെ അദ്ദേഹം ജഅ്ഫർ (റ) വിന്റെല വീട്ടിലേക്ക് ചെന്നു. മാപ്പു ചോദിച്ചു. തങ്ങൾ കൊടുത്ത ആയിരം ദീനാർ തിരികെ നൽകി. പക്ഷേ, തങ്ങൾ അത് തിരികെ വാങ്ങാൻ തയ്യാറായില്ല. തങ്ങൾ പറഞ്ഞു: “എന്റെ കൈയിൽ നിന്ന് ഞാൻ ഒരാൾക്ക് കൊടുത്തത് തിരിച്ചെടുക്കുകയില്ല.”
രിസാല 264
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment