ബ്രിട്ടീഷുകാരെ ഓടിച്ചതുപോലെ ബിജെപിയെയും ഓടിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ ശ്രദ്ധേയ നേതൃത്വം നൽകിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍സ് സമ്മിറ്റില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ചു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടി.

നമ്മള്‍ മാറി നിന്ന് സഹായിച്ചത് കൊണ്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ബ്രിട്ടീഷുകാരെ ഓടിച്ചതുപോലെ ബിജെപിയെയും ഓടിക്കും. രാജ്യത്ത് ആര്‍എസ്‌എസിന്റെ നയം നടപ്പാക്കാന്‍ അനുവദിക്കില്ല. ഒന്നിച്ച്‌ നിന്ന് അവരെ പരാജയപ്പെടുത്തും-ആസാദ് തുറന്നടിച്ചു.

തന്റെ സമരം ഭരണകൂടത്തെ വല്ലാതെ ആശങ്കപ്പെടുത്തി. രാജ്യത്തിന് വേണ്ടി പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടത് എല്ലാവരുടെയും കടമയാണ്. കേരളത്തിലും ഷഹീന്‍ബാഗുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അത് വളരെ നല്ലതാണ്, ആസാദ് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ സമരം ഉടന്‍ വരും. അതിനായി രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter