സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നത് പോലെ- കനയ്യ കുമാര്‍
 പാറ്റ്ന: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന അതിശക്തമായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്ന സർക്കാർ നടപടിയിൽ നിശിതമായ വിമർശനവുമായി മുൻ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ചെയർമാനും സിപിഐ നേതാവുമായ കനയ്യ കുമാര്‍ രംഗത്തെത്തി.

സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് ജനങ്ങള്‍ക്കെതിരേ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും കനയ്യ കുമാര്‍ തുറന്നടിച്ചു. സാമൂഹികപ്രവര്‍ത്തകരെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യാം, എന്നാല്‍ കശ്മീരില്‍ നിന്ന് തീവ്രവാദികള്‍ക്കൊപ്പം പിടികൂടിയ പോലീസുകാരനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല. പൗരത്വ നിയമഭേദഗതി, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറിൽ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ.

"ഈ ഗോഡ്‌സേവാദികളായ ബിജെപി നേതാക്കള്‍ യുവാക്കളുടെ കൈകളിലേക്ക് തോക്കു നല്‍കുകയും അമിത്ഷായെ പോലുള്ള നേതാക്കള്‍ മക്കള്‍ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്

അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിട്ടും പുതിയ ഭേദഗതിയുടെ ആവശ്യകതയുണ്ടെന്ന് കേന്ദ്രത്തിന് തോന്നിയത് എന്തുകൊണ്ടാണ്? ഇത്തരം പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നയം എന്തിനാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കനയ്യ കുമാര്‍ ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter