സൂഫികളുടെ വസ്ത്രം

ഇറാഖിൽ രണ്ടു ദർവീശുകൾ ജീവിച്ചിരുന്നു. ഒരാൾ ദിവ്യസാന്നിധ്യത്തിന്‍റെ നേർ സാക്ഷി (മുശാഹദയുടെ ആൾ) ആണെങ്കിൽ, മറ്റെയാൾ ദിവ്യസാമീപ്യത്തിനായുള്ള തീവ്രശ്രമങ്ങളുമായി (മുജാഹദയുടെ ആളായി) കഴിയുകയായിരുന്നു.

ദർവീശുകൾ ശ്രാവ്യാസ്വദന സമയങ്ങളിൽ മതിമറന്ന് സ്വന്തം വസ്ത്രങ്ങൾ വരെ പിച്ചിച്ചീന്തിയെറിയും. ഈ ചീന്തുകൾ തുന്നി കൂട്ടിയ വസ്ത്രമാണ് ഒന്നാമത്തെയാൾ ജീവിത കാലമത്രയും ധരിച്ചിരുന്നത്.

പാപ മോചനത്തിനായി അല്ലാഹുവിനോട് കേണ് പ്രാർത്ഥിക്കുമ്പോൾ ദർവീശുകൾ വസ്ത്ര വലിച്ചു കീറാറുണ്ടായിരുന്നു. ആ കീറത്തുണികൾ വെച്ച് തുന്നിയാണ് രണ്ടാമത്തെയാൾ വസ്ത്രങ്ങളുണ്ടാക്കിയിരുന്നത്.

(കശ്ഫ് - 248)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter