മുഹമ്മദ് സ്വലാഹിന്റെ ജനപ്രീതി മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ കുറക്കുന്നുവെന്ന് പഠനം

ഈജിപ്ത് ഫുട്‌ബോള്‍താരവും ലിവര്‍പൂള്‍ ക്ലബ്ബ് താരവുമായ മുഹമ്മദ് സ്വലാഹിന്റെ ജനസമ്മിതി മുസ്‌ലിം വിരുദ്ധ വിദ്വേഷ ആക്രമണങ്ങളെ കുറക്കുന്നുവെന്ന് പഠനം.

കളിക്കളത്തിലെ താരം കളിക്കുപ്പുറത്തും ഇതിഹാസമാവുകയാണ്, മനോഹരമായ കളിയുടെ മികച്ച പ്രകടനത്തിന്റെ സ്വാധീനം മറ്റുള്ളവരിലും പ്രകടമാവുനന്നു.
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇമിഗ്രേഷന്‍ പോളിസി ലാബ് നടത്തിയ പഠനമാണ് സ്വലാഹിന്റെ ജനപ്രിയത വിദ്വേഷ ആക്രമണങ്ങള്‍ ലിവര്‍പൂളില്‍ കുറക്കുന്നവെന്ന് കണ്ടെത്തിയത്. 2017ലാണ് സ്വലാഹ് ലിവര്‍പൂളില്‍ ക്ലബ്ബിലെത്തുന്നത്.
സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തില്‍ പറയുന്നതിങ്ങനെ:
സ്വലാഹിന്റെ വരവിന് ശേഷം 15 മില്യണ്‍ ട്വീറ്റുകളാണ് യു.കെയില്‍ ആരാധകരില്‍ നിന്ന് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. എന്നാല്‍ സ്വലാഹിന്റെ വരവിന്റെ മുമ്പ് ഇത് വെറും 8,600 ആയിരുന്നു. ലിവര്‍പൂളില്‍ മാത്രം മുസ്‌ലിം വിരുദ്ധ ട്വീറ്റുകളില്‍ 53 ശതമാനം കുറവുണ്ടായി.രാജ്യത്ത് മൊത്തം മുസ്‌ലിം  വിരുദ്ധ കുററകൃത്യങ്ങളില്‍ 18.9 ശതമാനം കുറവുണ്ടായെന്നും പഠനം വിലയിരുത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter