ആന തേങ്ങ കഴിച്ചത് അബദ്ധത്തിൽ: പാലക്കാട് സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
- Web desk
- Jun 8, 2020 - 21:21
- Updated: Jun 9, 2020 - 07:21
ന്യൂഡല്‍ഹി: പാലക്കാട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ആന
അബദ്ധത്തില്‍ പടക്കം നിറച്ച പഴം കഴിച്ചതാവാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കാട്ടുപന്നികളെ തുരത്താന്‍ പ്രദേശവാസികള്‍ കൃഷിയിടങ്ങളിലെ പഴങ്ങളില്‍ നിയമവിരുദ്ധമായി സ്ഫോടക വസ്തു നിറക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു. ട്വിറ്ററിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ ആനയുടെ ദാരുണാന്ത്യത്തില്‍ വളരെയധികം വിഷമിക്കുന്നു. കേരള സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment