കോവിഡ്-19 ബാധ   പടരാതിരിക്കുവാനായി കഅബക്ക് ചുറ്റും സുരക്ഷാമറ
മക്ക : ഉംറ തീർഥാടകർക്ക് മക്കയിലേക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ കോവിഡ്-19 ബാധ കഅബയിലേക്ക് പടരാതിരിക്കുവാനായി സുരക്ഷാമറ തീര്‍ത്തു. റെക്കോഡ് സമയത്തിനുള്ളിലാണ് സുരക്ഷാമറ നിര്‍മിച്ചത്. ശനിയാഴ്ച രാവിലെമുതല്‍ ഉംറ തീര്‍ഥാടകരല്ലാത്ത വിശ്വാസികള്‍ക്ക് ത്വവാഫ് നടത്തുവാന്‍ സല്‍മാന്‍ രാജാവ് അനുവാദം നല്‍കിയെങ്കിലും ഉംറ തീര്‍ഥാടകര്‍ക്കുള്ള വിലക്ക് തുടരുക തന്നെയാണ്.

കഅബാലയത്തിനു ചുറ്റുംതീര്‍ത്ത മറ വൈറസുകളും ബാക്ടീരിയകളും ബാധിക്കാത്ത പ്രത്യേകതരം വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതാണെന്ന് ഹറം ഭരണകാര്യാലയം അറിയിച്ചു. മറ തീർത്തത് ജനങ്ങൾ കഅബ സ്പർശിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കാനാണെന്നും അതുകൊണ്ടുദ്ദേശിക്കുന്നത് ജനങ്ങളുടെ സുരക്ഷയാണെന്നും കാര്യാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉംറ തീര്‍ഥാടകര്‍ക്കല്ലാത്തവര്‍ക്ക് ഘട്ടം ഘട്ടമായി കഅബാ പ്രദക്ഷിണത്തിനുള്ള അവസരം തുറന്നുകൊടുക്കുമെന്ന് ഹറം ഭരണകാര്യമേധാവി ഡോ. അബ്ദുറഹ്മാന്‍ സുദൈസ് വ്യക്തമാക്കി. ഉംറ നിര്‍ത്തിവെച്ചത് താത്‌കാലികമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter