സാമൂഹ്യക്ഷേമ ക്ഷേമ പദ്ധതികളുടെ കുടിശിക അനുവദിക്കണമെന്ന് വഖ്ഫ് ബോർഡ് യോഗം ആവശ്യപ്പെട്ടു
കൊച്ചി: കൊറോണ വൈറസ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണമായി സാമ്പത്തിക ബുദ്ധിമുട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ അടിയന്തിരമായി സാമൂഹിക ക്ഷേമ പദ്ധതികളുടെ കുടിശിക അനുവദിക്കണമെന്ന് സംസ്ഥാന വഖഫ് ബോർഡ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹിക ക്ഷേമ പദ്ധതി പ്രകാരം പെൻഷൻ, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് വിതരണം ചെയ്തു വരുന്നത്. ഇതിനായി നിലവിലുള്ള അപേക്ഷകർക്ക് സഹായം നൽകുന്നതിന് 10 കോടിയിലധികം രൂപ വേണ്ടിവരും. ബോർഡിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, പ്രളയ ദുരിതാശ്വാസം തുടങ്ങിയവ വിതരണം ചെയ്തതെന്ന് യോഗം ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ചെയർമാൻ അഡ്വ കെ കെ ഹംസ അധ്യക്ഷനും പി ഉബൈദുല്ല എംഎൽഎ, അഡ്വ പിടിഎ റഹീം എംഎൽഎ, എംസി മായിൻ ഹാജി, അഡ്വ പിവി സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter