ബാബരി കേസ്: യുപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്
ഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിക്കാനിരിക്കെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്താനാണ് ചീഫ് സെക്രട്ടറി, ഡിജിപി, എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ കൂടിക്കാഴ്ച്ചക്ക് വിളിപ്പിച്ചത്. ഉത്തര്‍ പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുപിയില്‍ 40 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നും ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ്​ അയോധ്യ കേ​സി​ല്‍ വി​ധി​പ​റ​യു​ക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter