ജോ ബൈഡന്റെ വിജയം: യു.എസിന്റെ നയത്തില്‍ മാറ്റം വരുമെന്ന്  പ്രതീക്ഷയെന്ന് ഇറാൻ, ലോകത്തിന്​ വീണ്ടും ശ്വസിക്കാന്‍ കഴിയണമെന്ന് ഫലസ്തീൻ
വാഷിങ്​ടണ്‍: പുതിയ അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ച്‌​ രംഗത്തെത്തി. വിനാശകരമായ യു.എസിന്റെ നയത്തില്‍ മാറ്റം വരുമെന്ന് ഇറാന്‍ വൈസ്​ പ്രസിഡന്‍റ്​ ഇഷാഖ്​ ജഹാങ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസിന്റെ നയങ്ങളില്‍ വ്യതിയാനമുണ്ടാകുമെന്നും അന്താഷ്ട്ര നിയമങ്ങളേയും കരാറുകളേയും അവര്‍ മാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഇറാന്‍ വൈസ്​ പ്രസിഡന്‍റിനെ ഉദ്ധരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

ലോകത്തിന്​ വീണ്ടും ശ്വസിക്കാന്‍ കഴിയണമെന്നായിരുന്നു ഫലസ്​തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗവും നേതാവുമായ ഹനാന്‍ അശ്​ഹരാവിയുടെ ട്വീറ്റ്​. ട്രംപിന്റെ നയങ്ങളെ സൂക്ഷ്​മമായി പരിശോധിച്ച്‌​ അതിന്​ പകരം മനുഷത്വവും നിയമപരവുമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter