റോഹിങ്ക്യകൾക്ക് സഹായ ഹസ്തവുമായി തുർക്കി

 


ബംഗ്ലാദേശിൽ അഭയാർത്ഥികളായി കഴിയുന്ന റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് സഹായവുമായി തുർക്കി രംഗത്ത്. തുർക്കി കോഡിനേറ്റർ അഹമ്മദ് റെഫീക് സെതിൻക്യയും റിലീഫ് വിഭാഗം മന്ത്രി മോഫ്‌സൽ ഹുസൈൻ ചൗധരിയും ചേർന്ന യോഗത്തിലാണ് റോഹിങ്ക്യൻ മുസ്‌ലിം അഭയാർത്ഥികൾ കൂടുതൽ സഹായം നൽകാൻ തീരുമാനമായത്.
ആദ്യ ഘട്ടത്തിൽ തുർക്കി പതിനായിരത്തോളം പാക്കറ്റുകളാണ് റോഹിങ്ക്യൻ മുസ് ലിംകൾക്ക് നൽകുകയെന്ന തുർക്കി കോഡിനേറ്റർ മന്ത്രിയോട് പറഞ്ഞു.
തുർക്കി ഉപപ്രധാന മന്ത്രി ഉടൻ തന്നെ ബംഗ്ലാദേശ് സന്ദർശിക്കുമെന്നും അദ്ധേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പലായന കണക്കു പ്രകാരം
കഴിഞ്ഞ ആഗസ്റ്റ് 25 മുതൽ 429,000ത്തോളം റോഹിങ്ക്യൻ മുസ്‌ലിം അഭയാർത്ഥികളാണ് ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. തുർക്കി സഹായം സഹായം നേരത്തെ നൽകിയതിന് പുറമെയാണ് ഇപ്പോഴത്തെ സഹായം. തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ച് വിഷയം യു.എൻ.ഒ യിൽ ഉയർത്തിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter