മതേതര 'ചിത'യും മതാത്മക 'ഖബറും': യുക്തിവാദം ഹിന്ദുത്വ വമിക്കുന്നു
മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹിക അധര്‍മങ്ങള്‍ക്കെതിരെ പൊരുതിയ നക്‌സലെറ്റുമായ നജ്മല്‍ ബാബു എന്ന ടി.എന്‍ ജോയിയുടെ മരണാനന്തന കര്‍മങ്ങളുമായി ബന്ധപ്പെട്ടു നടന്ന അനിഷ്ട സംഭവങ്ങള്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണല്ലോ. ഒരു ജനാധിപത്യ വിശ്വാസി മതേതരപരമായ തന്റെ സ്വാതന്ത്ര്യം മുതലെടുത്ത് ടി.എന്‍ ജോയിയില്‍ നിന്ന് നജ്മല്‍ ബാബുവായത് അഹസിഷ്ണുക്കളായ തീവ്രഹിന്ദുത്വയുടെ മുഖം മൂടിയണിഞ്ഞ യുക്തിവാദികളായ സഹോദരന്മാര്‍ക്ക് വെറുമൊരു തമാശ മാത്രമായിരുന്നു.
നജ്മലിന്റെ ദീര്‍ഘകാലാഭിലാഷമായ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാന്‍ മസ്ജിദില്‍ മറവ് ചെയ്യണമെന്ന ന്യായമായ ആവശ്യം ഒസ്യത്ത് എഴുതി വെച്ചിട്ടും അത്യധികം ലാഘവത്തോടെ തള്ളി 'മതേതരമായ' രീതിയില്‍ ദഹിപ്പിക്കുകയായിരുന്നു. യുക്തിവാദത്തിന്റെ മൂടുപടമണിഞ്ഞവരെല്ലാം ഒരു നിലക്ക് അല്ലെങ്കില്‍ മറ്റൊരു നിലക്ക് ഹിന്ദുത്വ നിലപാട് വെച്ചു പുലര്‍ത്തുന്നവരാണ് എന്ന വസ്തുതയാണ് സി. രവിചന്ദ്രനിലെന്ന പോലെ നജ്മലിന്റെ സഹോദരങ്ങളിലും കണ്ടത്.
എല്ലാത്തിനുമിടയില്‍ ഏറെ ഭീതിപ്പെടുത്തുന്നത് അധികാര വര്‍ഗത്തിന്റെ അപകടകരമായ നിശബ്ദതയാണ്. ഇത്തരമൊരു ജനാധിപത്യ വ്യക്തി സ്വാതന്ത്ര്യ ധ്വംസനം നടന്നിട്ടും സ്ഥലം എം.എല്‍.എയോ മറ്റു അധികാരികളോ മൃതദേഹത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് ഏറെ പേടിപ്പെടുത്തുന്നുണ്ട്.
മുസ്‌ലിമായി ജീവിക്കാന്‍ പോയിട്ട് മുസ്‌ലിമായി മരിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെടുന്ന രാജ്യത്ത് നജ്മലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആക്ടിവിസ്ട് കമല്‍ സി. നജ്മല്‍ അടയാളപ്പെടുത്തുന്നതും അത്തരമൊരു വസ്തുതയാണ്.
അതിനൊക്കെയിടയില്‍ ഏറെ വിരോധാഭാസമായി തോന്നിയത് മുസ് ലിം വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം നാക്കിട്ടടിയുമായി രംഗത്ത് വരുന്ന ചില 'മതേതറ' സംഘങ്ങളുടെ മൗനമാണ്. യുക്തിവാദവും നിരീശ്വരവാദവുമാണ് തങ്ങളുടെ അടിസ്ഥാനമെന്ന് പറയുമ്പോഴും ഇത്തരമൊരു അനിഷ്ട സംഭവം നടന്നിട്ടും അവരുടെ നാവുകള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് ഉള്ളില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന മുസ് ലിം വിരുദ്ധത ഒന്നു മാത്രമാണ്.
ഇനിയെങ്ങാന്‍ ഏതെങ്കിലുമൊരു നജ്മല്‍, ജോയിയായി മാറിയ ശേഷം അവന്റെ പരിവര്‍ത്തനം അവന്റെ ഭ്രാന്തുകളില്‍ ഒന്നാണെന്നു പറഞ്ഞ് കുടുംബക്കാര്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഖബ്‌റില്‍ വെക്കുകയാണെങ്കില്‍ ഇവിടെ എന്തൊരു കോളിളക്കമാവും.
മതേതറകളുടെ സിംഹമടകളും തീവ്ര ഹിന്ദു കേന്ദ്രങ്ങളും അധികാര വര്‍ഗവും ഇളകി മറിഞ്ഞേനെ. മുസ്‌ലിം വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം സ്വീകരിക്കുന്ന ഈ അഴകുഴമ്പന്‍ പിന്തിരിപ്പന്‍ നിലപാട് മതേതരയിടങ്ങളെന്ന് അവകാശപ്പെടുന്ന അധികാരയിടങ്ങളില്‍ നിന്നു പോലും ഉണ്ടാവുന്നത് നമ്മുടെ മതേതതരത്വം എത്രമാത്രം മതാത്മകമാണെന്നത് വിളിച്ചോതുന്നു.
അവസനാമായി ഇന്നലെ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു കുറിപ്പിന്റെ സംഗ്രഹം കുറിക്കപ്പെട്ടെ. തുര്‍ക്കിയിലെ കൊനിയയിലെ ജലാലുദ്ദീന്‍ റൂമിയുടെ മഖ്ബറക്കു പിറകില്‍ അല്ലാമാ ഇഖ്ബാലിന് പ്രതീകാത്മകമായി ഒരു കുടീരം ഉണ്ടത്രെ. കാതങ്ങളിപ്പുറമാണെങ്കിലും ഇഖ്ബാല്‍ കവിതകളിലെ റൂമി സ്വാധീനം കണക്കിലെടുത്തായിരുന്നത്രെ അത്.
അതേ പോലെ നജ്മലിന്റെ ദേഹം കത്തിയമര്‍ന്നെങ്കിലും പ്രതീകാത്മകമായി ചേരമാന്‍ പള്ളിക്കു ചാരെ ഒരു കുടീരം ഉയര്‍ന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Leave A Comment