2002 ലെ ഗുജറാത്ത് കലാപത്തിന്റെ നേർചിത്രങ്ങളായ അശോക് മോച്ചിയും ഖുതുബുദ്ധീൻ അൻസാരിയും ഒരേ വേദിയിൽ
ഗുജറാത്ത് കലാപത്തിന് വേട്ടക്കാരന്റെ പ്രതീകമായി മാധ്യമങ്ങളിൽ ഇടംപിടിച്ച അശോക് മോച്ചിയും കൂപ്പുകൈകളോടെ ഇരയുടെ പ്രതീകമായി വിലയിരുത്തപ്പെട്ട ഖുതുബുദ്ധീൻ അൻസാരിയും സഹവർത്തിത്വ ത്തിൻറെ സന്ദേശമോതി ഒരു ചടങ്ങിൽ പങ്കെടുത്തു. അശോക് മോച്ചി പുതുതായി തുടങ്ങിയ ഏകതാ ചെരുപ്പുകടയുടെ ഉദ്ഘാടന പരിപാടിയിലായിരുന്നു ഇരുവരുടെയും സംഗമം. ഗുജറാത്ത് കലാപത്തിന് വർഷങ്ങൾക്കു ശേഷം അക്രമത്തിന്റെ മാർഗ്ഗം തള്ളിപ്പറഞ്ഞു അശോക് മോച്ചി രംഗത്തുവന്നിരുന്നു. പോയകാലം തങ്ങൾ വിഷമകരമായ ജീവിതം കണ്ടവരാണ് എന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാ മാകട്ടെയെന്നും ഉദ്ഘാടനവേളയിൽ അൻസാരി പറഞ്ഞു. ഇത് ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും ഒരു വീട് പോലും ഇല്ലാത്ത തനിക്ക് ഈ കട അത് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അശോക് മോച്ചി പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യരെന്ന നിലയിൽ നമ്മളെല്ലാം ഒന്നാണെന്നും ഇതര മതങ്ങളെ ബഹുമാനിക്കുന്നവരാണ് എന്നും ഞങ്ങൾക്ക് ലോകത്ത് അറിയിക്കണം മോച്ചി കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter