മോറോ വിമതരും ഫിലിപ്പീൻസ് സർക്കാറും തമ്മിലെ സമാധാന കരാർ: മോറോകൾ ആയുധം കൈമാറി
മനില: 1,50,000 ലധികം ആളുകൾ കൊല്ലപ്പെട്ട ഒരു പതിറ്റാണ്ട് നീണ്ട ആഭ്യന്തര കലാപങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് കൊണ്ട് 2012 ൽ ഒപ്പുവെച്ച സമാധാന കരാർ പാലിക്കുന്നതിന്റെ ഭാഗമായി മോറോ മുസ്ലീം സായുധ സംഘം ആയുധങ്ങൾ സർക്കാറിന് കൈമാറി. പതിനായിരത്തിലധികം പോരാളികൾ അംഗമായ സായുധ സംഘത്തിൽനിന്ന് ആദ്യഘട്ടം എന്ന നിലക്ക് 115 പേരാണ് ആയുധം കൈമാറിയത്. ഫിലിപ്പീൻസിലെ മിന്റാനാവ പ്രവിശ്യയിൽ നടന്ന ആയുധ കൈമാറ്റ പരിപാടിയിൽ ഫിലിപ്പീൻസ് പ്രസിഡൻറ് ബെനിഗ്നോ അക്വിനോ പങ്കെടുത്തു. ഭാവിയിലേക്കുള്ള വലിയൊരു കാൽവെപ്പാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2012ലാണ് ഏറെക്കാലത്തെ പോരാട്ടങ്ങൾക്കു ശേഷം മൊറോക്കോ ഇസ്ലാമിക ലിബറേഷൻ ഫ്രണ്ട് (എം ഐ എൽ എഫ് എഫ്) വിമതരും ഫിലിപ്പീൻസ് സർക്കാറും തമ്മിൽ സമാധാന കരാർ രൂപീകരിക്കുന്നത്. കരാർപ്രകാരം വിമതർ ആയുധം ഉപേക്ഷിക്കുകയും പകരമായി അവർക്ക് സ്വയംഭരണ പ്രവിശ്യ അനുവദിച്ചു നൽകുകയും ചെയ്യുക എന്നതാണ് കരാർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter