തുർക്കി- ഗ്രീസ് പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യ
മോസ്കോ: കിഴക്കൻ മെഡിറ്റേറിയനിൽ തുർക്കിയുടെയും ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങൾക്കുമിടയിൽ പ്രകൃതി വാതക, എണ്ണ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആണ് വിഷയത്തിൽ ഇടപെടാൻ റഷ്യ സന്നദ്ധമാണെന്ന് വ്യക്തമാക്കിയത്.

'തുർക്കിയുമായുള്ള റഷ്യയുടെ ദീർഘകാലത്തെ ബന്ധം അടിസ്ഥാനപ്പെടുത്തി പുതിയ വിഷയത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഈ വിഷയത്തിൽ ചർച്ചകൾക്ക് അവസരമൊരുക്കുക എന്നതാണ് റഷ്യ സ്വീകരിക്കുന്ന നിലപാട്' സൈപ്രസ് പ്രസിഡണ്ട് നിക്കോസ് അനസ്താസിയാഡ്സുമായി നടത്തിയ ചർച്ചയിൽ റഷ്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി. നേരത്തെ തർക്ക പ്രദേശത്ത് തുർക്കി സൈന്യത്തിൻറെ അകമ്പടിയിൽ എണ്ണ ഇവ പര്യവേഷണം തുടർന്നിരുന്നു. അതേസമയം, വിഷയത്തിൽ തുർക്കിക്കെതിരെ ഉപരോധം കൊണ്ടുവരാൻ മടിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter