യോഗി സർക്കാറിന് മുമ്പിൽ നട്ടെല്ല് വളക്കില്ല- ഡോ: കഫീൽ ഖാൻ
യുപി സർക്കാരിന് മുമ്പിൽ ഒരിക്കലും ന​ട്ടെല്ല്​ വളക്കില്ലെന്നും യു.പി വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും യോഗി സർക്കാർ കള്ളക്കേസിൽ കുടുക്കി ഒടുവിൽ കോടതി വിധിയെ തുടര്‍ന്ന് ജയിൽ മോചിതനായ ഡോ:കഫീൽ ഖാൻ നിങ്ങള്‍ ശരിയാണെങ്കില്‍, തെറ്റുചെയ്​തിട്ടില്ലെങ്കില്‍ 'അതേ, ഞാനൊരു തെറ്റും ചെയ്​തിട്ടില്ലെ'ന്ന് മറ്റുള്ളവരുടെ കണ്ണിലേക്ക്​ നോക്കി പറയണമെന്ന്​ ജനങ്ങളോട്​ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - കഫീല്‍ ഖാന്‍ പറഞ്ഞു.

"ജയില്‍ മോചിതനാക്കാന്‍ ഉത്തരവിട്ട അലഹാബാദ്​ ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇത്തരം ക്രൂര നിയമങ്ങള്‍ക്ക്​ ഇരയായി ജയിലില്‍ കിടക്കുന്നവര്‍ക്ക്​ മുമ്പില്‍ ഈ വിധി ഒരു മാതൃകയാണെന്നും ​കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. "ജയിലില്‍വെച്ച്‌​ നിരന്തരം അപമാനിക്കുകയും ഉ​പദ്രവിക്കുകയും ചെയ്​തു. ചിലപ്പോള്‍ വിചിത്ര ചോദ്യങ്ങള്‍ ചോദിച്ചെത്തി. ചില ദിവസങ്ങളില്‍ വിശപ്പ്​ മൂലം ഒരു രോഗിയെപ്പോലെ അലറിക്കരഞ്ഞിരുന്നു". അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി​യതോടെ മാസങ്ങ​ളോളം കുടുംബത്തെ കാണാന്‍ കഴിയാതെവന്നു. യു.പി സര്‍ക്കാരി​ന്‍റെ അധികാരപരിധിയില്‍വരുന്ന ജയിലി​ന്‍റെ നില വളരെ പരിതാപകരമാണ്​. ഒരു ബാരക്കില്‍ 150ഓളം തടവുകാരെയാണ്​ പാര്‍പ്പിച്ചിരിക്കുന്നത്​. സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു.

ത​ന്‍റെ അറസ്​റ്റിനും ജയിലില്‍ അടച്ചതിനും പിന്നില്‍ മൂന്നു കാരണങ്ങളു​ണ്ടെന്ന്​ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗൊരഖ്​പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്​സിജ​ന്‍റെ അഭാവം മൂലം ജീവന്‍ നഷ്​ടപ്പെട്ട 60 കുഞ്ഞുങ്ങള്‍ക്ക്​ നീതി ലഭ്യമാകണമെന്ന്​ താന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം യോഗി ആദിത്യനാഥ്​ സര്‍ക്കാറി​നെ ആരോഗ്യ രംഗത്തെ അശ്രദ്ധയും അഴിമതിയും ചൂണ്ടിക്കാട്ടി പ്രതികൂട്ടില്‍ നിര്‍ത്തി. പിന്നീട്​ നിരന്തരം മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തുകയും രാജ്യ​​ത്തെ ആരോഗ്യ സംവിധാനങ്ങളുടെ പിഴവ്​ ചൂണ്ടിക്കാണിക്കുകയും ചെയ്​തു. ഇക്കാരണങ്ങളാകാം യു.പി സര്‍ക്കാറിനെ പ്രകോപിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter