ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് അനുമതി നൽകിയതെന്തിന്? അമിത് ഷാക്കെതിരെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രംഗത്ത്
മുംബൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ വലതുപക്ഷ ശക്തികൾ വിമർശനം ശക്തമാക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രംഗത്ത്. എന്തുകൊണ്ടാണ് ഇത്രയും സങ്കീര്‍ണമായ സന്ദര്‍ഭത്തില്‍ രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സമ്മേളനത്തിന് അനുമതി നല്‍കിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ചോദിച്ചു. ഡല്‍ഹിയിലേതു പോലെ മുംബൈയിലെ വസായിയിലും സമാനമായ സമ്മേളനം ഉണ്ടായിരുന്നു എന്നും എന്നാല്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി അതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി. അര്‍ദ്ധ രാത്രി രണ്ടു മണിക്ക് തബ്ലീഗ് നേതാവ് മൗലാനാ സഅദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കണ്ടത് എന്തിനായിരുന്നു എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍ക്കസിന്റെ തൊട്ടടുത്ത് തന്നെയുള്ള നിസാമുദ്ദീന്‍ പൊലിസ് സ്റ്റേഷൻ എന്തുകൊണ്ടാണ് ഈ സമ്മേളനം തിരിച്ചുവിടാൻ തയ്യാറാവാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter