റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നീതി തേടി കാനഡ
മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം ന്വൂനപക്ഷത്തിന് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധങ്ങളും അന്താരാഷ്ട്ര അക്രമങ്ങളും അന്വേഷിക്കണമെന്ന് മ്യാന്മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് കാനഡ.
ഹ്യൂമന്‍ റൈറ്റ് വാച്ചും ബര്‍മയിലെ അഭയാര്‍ത്ഥികളുടെ പ്രതിനിധികളും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്മായി സമ്മര്‍ദം ചെലുത്തിയതോടെയാണ് അദ്ദേഹം മ്യാന്മറിലെ ആങ്ങ് സാന്‍ സൂക്കിയുടെ ഭരണകൂടത്തോടെ മുസ്‌ലിം ന്വൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമണത്തില്‍ അന്വേഷണവും നീതി ഉറപ്പാക്കാനും ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര അതിക്രമങ്ങള്‍ക്കെതിരെ യുഎന്‍ ഒയുടെ സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും സൂക്കിയുടെ ഭരണകൂടം അതിനെയെല്ലാം ചെറുത്തു നില്‍ക്കുകയായിരുന്നു. മുന്‍ യു.എന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്റെ ഇടപെടലോടെയാണ് മ്യാന്മര്‍ ഭരണകൂടം യു.എന്‍ ഒയുടെ ആവശ്യം കേള്‍ക്കാന്‍ തയ്യാറായത്.കാനഡയില്‍ ഹ്യൂമന്‍ റൈറ്റ് വാച്ച് ഡയറക്ടര്‍ ഫരീദ ഡീഫ് കാനഡ പ്രധാനമന്ത്രി ട്രൂഡോയോട് സൂക്കിയുമായി കൂടിക്കാഴ്ച നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു.